
ആലപ്പുഴ: ആലപ്പുഴ നഗരസഭ എൻ.യു.എൽ.എം കുടുംബശ്രീ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കുടുംബശ്രീ നോർത്ത് സി.ഡി.എസ് ഓഫീസ് പ്രവർത്തനമാരംഭിച്ചു. നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്തു. സി.ഡി.എസിന് കീഴിൽ 25 എ.ഡി.എസുകളും 749 എൻ.എച്ച്.ജികളുമുണ്ട്. കൗൺസിലർ ഹെലൻ ഫെർണാണ്ടസ്, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ്.രഞ്ജിത്ത്, സി.ഡി.എസ് ചെയർപേഴ്സൺമാരായ സോഫിയ ആഗസ്റ്റിൻ, ഷീല മോഹൻ, എൻ.യു.എൽ.എം മാനേജർ ശ്രീജിത്ത്, ഉപസമിതി കൺവീനർമാർ,
സി.ഡി.എസ് അക്കൗണ്ടന്റുമാർ, ബ്ലോക്ക് കോർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |