ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ മെച്ചപ്പെട്ട രീതിയിൽ ക്രമീകരിക്കുമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. ഇതു സംബന്ധിച്ച് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അടിയന്തര യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഷട്ടർ ക്രമീകരിക്കുന്നത് ഓട്ടോമാറ്റിക്ക് ആക്കാൻ ഭാവിയിൽ സർക്കാർ നടപടി സ്വീകരിക്കും. ഓരുവെള്ളം കയറുന്നതിനെക്കുറിച്ച് പഠനം നടത്തും. കുടിവെളളത്തിന് ബുദ്ധിമുട്ടുള്ള പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കാൻ അടിയന്തര ഇടപെൽ നടത്തും. ഓരുമുട്ടുകൾ ഫലപ്രദമല്ലെന്ന് യോഗത്തിൽ ഉയർന്ന ആക്ഷേപം ജലസേചന വകുപ്പുമായി ബന്ധപ്പെട്ട് പരിശോധിക്കും. കൃഷിനാശത്തിന് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കും. കാലാവസ്ഥാധിഷ്ഠിത ഇൻഷുറൻസിലേക്ക് മാറുന്നത് കർഷകർക്ക് സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. വേമ്പനാട് കായലിന്റെ ജലവാഹക ശേഷി വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കും. കർഷകർ വൈക്കോൽ കത്തിക്കുന്നത് പ്രോത്സാസാഹിപ്പിക്കരുത്. മണിരത്‌ന പോലുള്ള ഹൃസ്വകാല വിത്തുകൾ കർഷകർക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എം.എൽ.എമാരായ എച്ച്.സലാം, പി.പി.ചിത്തരഞ്ജൻ, തോമസ് കെ.തോമസ്, കളക്ടർ അലക്‌സ് വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |