
ആലപ്പുഴ: ജവഹർ നവോദയ വിദ്യാലയത്തിൽ 2025-26 അദ്ധ്യയന വർഷത്തിലെ ആറാം ക്ലാസിലേക്കുള്ള പ്രവേശനപ്പരീക്ഷ ജനുവരി 18ന് 12 സെന്ററുകളിലായി നടത്തും. ഓൺലൈനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ https://cbseitms.rcil.gov.in & navodaya.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണം. അഡ്മിറ്റ് കാർഡ് ലഭിക്കുന്നതിന് തടസ്സം നേരിടുന്നവർ നവോദയ വിദ്യാലയ ഓഫീസുമായി പ്രവൃത്തിദിവസങ്ങളിൽ ബന്ധപ്പെടുക. ഫോൺ: 0479 2320056, 7870977793,9531891693.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |