SignIn
Kerala Kaumudi Online
Friday, 23 October 2026 2.12 AM IST

അന്നത്തെ പട്ടാളം ഇന്ന് ഭാഗവതാചാര്യൻ  സപ്താഹയജ്ഞവേദി​കളിൽ താരമായി വി​ജയകുമാർ

hav

ആലപ്പുഴ: 22 വർഷം സൈന്യത്തിലായിരുന്നു വി​ജയകുമാർ. ഹവി​ൽദാറായി വിരമിച്ച ശേഷം 15 വർഷമായി ഭാഗവത സപ്താഹയജ്ഞ വേദി​യി​ലെ സ്ഥി​രം സാന്നി​ദ്ധ്യമാണ് ഈ യജ്ഞാചാര്യൻ. ആലപ്പുഴ, പത്തിയൂർ ആനന്ദാലയത്തിൽ വിജയകുമാർ നായർ (68) 19-ാം വയസി​ലാണ് സൈന്യത്തിൽ ചേർന്നത്.

ജോലിക്കിടയിലും കൈയിലുണ്ടായിരുന്ന ഗുരുവായൂരപ്പന്റെ ചിത്രത്തിന് മുന്നിൽ പ്രാർത്ഥിച്ച ശേഷമേ ആഹാരം കഴിക്കുമായിരുന്നുള്ളൂ. സൈന്യത്തിന്റെ മെഡിക്കൽ കോറിൽ അഡ്മിസിസ്ട്രേഷൻ വിഭാഗത്തിലായിരുന്നു ജോലി. 41-ാം വയസിൽ വിരമിച്ചു. നാട്ടിലെത്തിയ ശേഷം ചെറിയ പത്തിയൂർ ദേവീ ക്ഷേത്രത്തിലെ വൃശ്ചികമാസ ഭാഗവത പാരായണം കേൾക്കാൻ പതിവായി പോകുമായിരുന്നു. തുടർന്നാണ് ഭാഗവത പാരായണത്തോട് ആഭി​മുഖ്യം തോന്നി​യത്.

 താളമില്ലാത്ത ആദ്യ വായന

വായിക്കാനുള്ള താളം ആദ്യമറിയില്ലായിരുന്നു. തുടർന്ന് വേലൂർ പരമേശ്വരൻ തിരുമേനിയുടെ പാരായണം സ്ഥിരമായി കേട്ട് പഠിച്ചു. 25 വർഷത്തോളമായി പാരായണരംഗത്ത് സജീവമാണ്. 15 വർഷങ്ങളായി യജ്ഞങ്ങൾക്ക് ആചാര്യനാണ്. ജബൽപൂർ, മുംബയ്, മദ്രാസ് തുടങ്ങിയ വിവിധയിടങ്ങളിലും പാരായണം നടത്തി. നാന്നൂറിലധികം യജ്ഞവേദികൾ പിന്നിട്ടു. ഭാര്യ: ആനന്ദവല്ലി. മൂത്ത മകൻ വിനീതും പട്ടാളത്തിലാണ്. വിനയ്, വിനീഷ് എന്നിവരാണ് മറ്റ് മക്കൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL