
മുഹമ്മ: ഡോ.അംബേദ്കറെ അപമാനിച്ച അമിത് ഷാ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മാരാരിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. സമ്മേളനം യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ പി. തമ്പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.എസ്.ചന്ദ്രബോസ് അധ്യക്ഷത വഹിച്ചു.എ.ഡി.തോമസ്, സി.സി.നിസാർ, ജി.ചന്ദ്രബാബു, ചെമ്പകക്കുട്ടി, രജനി മോൾ, പി. ശശികുമാർ, സി.സി.ബിനു, സേവ്യർ മാത്യു, സി.കെ. വിജയകുമാർ, ആർ. ജയപാലൻ, പി.സേതുനാഥ്, ബി.എൻ. ജയചന്ദ്രൻ, കാട്ടൂർ മോഹനൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |