കുട്ടനാട്: കുട്ടനാട് സിവിൽ സ്റ്റേഷൻ പരിസരത്ത് ടോയ്ലറ്റ് നിർമ്മിക്കണമെന്ന് ചമ്പക്കുളം വികസന സമിതി ആവശ്യപ്പെട്ടു. താലൂക്കിലെ പ്രധാന ഓഫീസുകൾക്ക് പുറമേ, എം.എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രം, സബ് ട്രഷറി, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത്, പുളിങ്കുന്ന് പൊലീസ് സ്റ്റേഷൻ, ചമ്പക്കുളം വില്ലേജ് ഓഫീസ് എന്നിവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പ്രസിഡന്റ് ഡി. തങ്കച്ചന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി അഗസ്റ്റിൻ ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ.കെ.ശശീധരൻ, കെ.മുരളി, ബി.ഹരികുമാർ, എ.എസ്. സിന്ധുമോൾ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |