SignIn
Kerala Kaumudi Online
Friday, 23 October 2026 7.50 AM IST

കനോയിംഗ്,കയാക്കിംഗ് ബോട്ടുകളുടെ ഉദ്ഘാടനം ഇന്ന്

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് 'സ്‌പോർട്‌സാണ് ലഹരി' പദ്ധതിയുടെ ഭാഗമായി ആര്യാട് ഡിവിഷനിൽ ആരംഭിച്ച കനോയിംഗ്,കയാക്കിംഗ് പരിശീലനത്തിനായി വാങ്ങിയ ബോട്ടുകളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 7.30 ന് അടിവാരം കിഴക്ക് കായൽച്ചിറയിൽ മന്ത്റി പി.പ്രസാദ് നിർവഹിക്കും. 25 ലക്ഷം രൂപ ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് ബോട്ടുകൾ വാങ്ങിയത്. കലവൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുക.
ചടങ്ങിൽ പി.പി ചിത്തരഞ്ജൻ എം.എൽ.എ കായികതാരങ്ങളെ ആദരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി അദ്ധ്യക്ഷത വഹിക്കും. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി മഹീന്ദ്രൻ ജഴ്‌സി കൈമാറും. ആരോഗ്യവിദ്യാഭ്യാസ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർപെഴ്‌സൺ എം.വി പ്രിയ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ​റ്റി.വി അജിത് കുമാർ എന്നിവർ മുഖ്യാതിഥികളാവും. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ.റിയാസ്, ആര്യാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഇന്ദിരാ തിലകൻ, പി.എ ജുമൈലത്ത്, സുയമോൾ, എം.എസ്. സന്തോഷ്, കെ.പി ഉല്ലാസ്, ഉദയമ്മ, പി.എ സബീന, പി.കെ ശരവണൻ തുടങ്ങിയവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL