ചാരുംമൂട്: ഒരു ദശാബ്ദക്കാലമായി പടനിലത്ത് പ്രവർത്തിക്കുന്ന പി.കെ.പി പോറ്റി ഗ്രന്ഥശാലയുടെ പതിനൊന്നാം വാർഷികം 29 ന് വൈകിട്ട് 4 ന് പാലമേൽ എൽ.പി.എസ് ഓഡിറ്റോറിയത്തിൽ നടക്കും. നൂറനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ് ഉദ്ഘാടനം ചെയ്യും. മുരളീധരൻ തഴക്കര മുഖ്യപ്രഭാഷണം നടത്തും. സാംസ്കാരികരംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ, കലാകായിക രംഗങ്ങളിൽ പ്രതിഭ തെളിയിച്ച വിദ്യാർത്ഥികളെ ആദരിക്കും. ഹയർ സെക്കന്ററി വിഭാഗത്തിലെ ഏറ്റവും മികച്ച കുട്ടികൾക്കുള്ള എൻഡോവ്മെന്റ് അവാർഡുകളും വിതരണം ചെയ്യുമെന്ന് ഗ്രന്ഥശാലാ സെക്രട്ടറി ആർ.ശശിധരൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |