SignIn
Kerala Kaumudi Online
Friday, 23 October 2026 1.38 PM IST

വീട്ടമ്മയെ മർദ്ദിച്ച് കെട്ടിയിട്ട സംഭവം : ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ്

മുഹമ്മ : വീട്ടിൽ തനിച്ചായിരുന്ന വീട്ടമ്മയെ മർദ്ദിച്ച് അവശയാക്കിയശേഷം ജനലിൽ അക്രമി കെട്ടിയിട്ട സംഭവത്തോടെ നാട് വീണ്ടും ഭയപ്പാടിലായി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പത്തൊമ്പതാം വാർഡ് കാട്ടൂർ പള്ളിക്കു സമീപം പുത്തൻ പുരയ്ക്കൽ ജോൺ കുട്ടിയുടെ ഭാര്യ തങ്കമ്മയെയാണ് ബുധനാഴ്ച രാവിലെ മുഖംമൂടി ധരിച്ചെത്തിയയാൾ ആക്രമിച്ചത്.

പക്ഷേ, വീട്ടിൽ നിന്ന് ഒന്നും മോഷണം പോയിട്ടുമില്ല. ആക്രമണത്തിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. പ്രതി കറുത്ത പാന്റ്സ് ധരിച്ചതും കറുത്ത നിറമുള്ളയാളുമാണെന്നാണ് വീട്ടമ്മ പൊലീസിനോട് പറഞ്ഞത്. അടുത്തുള്ള വീടുകളിലെ സി.സി ടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. കൂടുതൽ വ്യക്തതയ്ക്കായി വീട്ടമ്മയുടെ മൊഴി വീണ്ടും എടുക്കും.

ആക്രമണമുണ്ടായ ബുധനാഴ്ച രാത്രി പത്തോടെ പൊലീസ് സ്ക്വാഡും എത്തിയിരുന്നു.വീട്ടമ്മയുടെ വായിൽ തിരുകിയിരുന്ന തുണി മണത്ത നായ കടപ്പുറത്തേയ്ക്കാണ് ആദ്യം ഓടിയത്.പിന്നീട് തെക്ക് വശത്തേക്ക് അര കിലോമീറ്റർ അകലെയുള്ള പൊള്ളയിൽ ഭാഗം വരെ ഓടിയ ശേഷം തിരിച്ച് വീട്ടിൽ തന്നെ വന്നു. പ്രദേശത്തുള്ള രണ്ടു പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു.എന്നാൽ ഇവർക്ക് സംഭവവുമായി ബന്ധമില്ലെന്നാണ് സൂചന. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വീട്ടിൽ സിസി ടിവി സ്ഥാപിക്കാൻ ആലോചിക്കുന്നതായി തങ്കമ്മയുടെ മകൻ രാജീവ് (ജോൺ പോൾ) പറഞ്ഞു.

പ്രദേശത്തിന്റെ സുരക്ഷ കണക്കിലെടുത്ത് പ്രദേശത്തെ അയൽക്കൂട്ടങ്ങളും വായന ശാലകളുമായൊക്കെ ആലോചിച്ച് പ്രധാന കേന്ദ്രങ്ങളിൽ സി.സി ടിവി ക്യാമറ സ്ഥാപിക്കാൻ ആലോചിക്കുന്നുണ്ട്

- പി.പി.സംഗീത , മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL