
ആലപ്പുഴ: ജില്ല ഹരിതകർമസേന വർക്കേഴ്സ് യൂണിയൻ കൃഷ്ണപുരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ളസ് ടു തുടങ്ങിയ മത്സരപരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹരിതകർമ്മസേനാംഗങ്ങളുടെ മക്കളെ അനുമോദിച്ചു. യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ശ്യാംലാൽ അദ്ധ്യക്ഷനായി. സി.പി.എം കായംകുളം ഏരിയ കമ്മിറ്റി അംഗം എസ്.നസിം ഉദ്ഘാടനം ചെയ്തു.ഐ.റഫീഖ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ഭാരവാഹികളായ ശ്രീലത, സുരഞ്ജിനി, ലിസ്സി , സിന്ധു, സലീന,അജിത ,രഞ്ചു, ശ്രീലേഖ, ലീന, ശാരിക തുടങ്ങിയവർ നേതൃത്വം നൽകി..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |