തുറവൂർ : പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്ന് സി.പി.എമ്മിലെ ഗീത ഷാജി രാജിവച്ചു. 4 വർഷം സി.പി.എമ്മിനും ബാക്കി ഒരു വർഷം സി.പി.ഐയ്ക്കും പ്രസിഡന്റ് പദവിയെന്ന എൽ.ഡി.എഫിലെ മുൻധാരണപ്രകാരമാണ് രാജി. മനക്കോടം ഡിവിഷനിൽ നിന്നുള്ള സി. പി. ഐയിലെ മേരി ടെൽഷ്യയായിരിക്കും പുതിയ പ്രസിഡൻ്റ്.നിലവിൽ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ സി.പി.എം - 9, സി.പി.ഐ- 2, കോൺഗ്രസ് - 3 എന്നിങ്ങനെയാണ് കക്ഷിനില. കഴിഞ്ഞ മാസം 30ന് ജോയിന്റ് ബി.ഡി.ഒ ജോസഫിന് പ്രസിഡന്റ് ഗീത ഷാജി രാജിക്കത്ത് കൈമാറി. രാജിക്കത്ത് തുടർ നടപടികൾക്കായി ഇലക്ഷൻ കമ്മീഷന് അയച്ചു. 15 ദിവസങ്ങൾക്കുശേഷമായിരിക്കും പ്രസിഡൻറ് തിരഞ്ഞെടുപ്പ് . ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ജീവനായിരിക്കും അതുവരെ പ്രസിഡന്റിന്റെ ചുമതല വഹിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |