
ആലപ്പുഴ : കൊച്ചനാകുളങ്ങര റെസിഡന്റ്സ് അസോസിയേഷൻ സ്ഥാപിച്ച സി.സി ടിവി ക്യാമറകളുടെ പ്രവർത്തനോദ്ഘാടനം മുഹമ്മ സി.ഐ ലൈസാദ് മുഹമ്മദ് നിർവഹിച്ചു. പ്രസിഡന്റ് എ.ഒ.ജോയ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.ആർ.സാനന്ദൻ , കൊച്ചനാകുളങ്ങര ദേവസ്വം ചെയർമാൻ കെ.വേണുഗോപാൽ , കൺവീനർ രഞ്ചിത്ത് , അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം സി.ആർ പ്രഭാകരൻ ,ജോയിന്റ് സെക്രട്ടറി മധുസൂദനൻ എന്നിവർ പ്രസംഗിച്ചു. ലൈസാദ് മുഹമ്മദിനെ കൺവീനർ രഞ്ചിത്ത് പൊന്നാട അണിയിച്ച് ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |