ആലപ്പുഴ : നൂറനാട് ലെപ്രസി സാനറ്റോറിയത്തിൽ നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 23 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനംഇന്ന് വൈകിട്ട് 3 ന് മന്ത്രി വീണാ ജോർജ്ജ് നിർവഹിക്കും. സിമെറ്റ് കോളേജ് ഓഫ് നഴ്സിംഗിന്റെയും എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഡന്റൽ ചെയറിന്റെയും അങ്കണവാടി കുട്ടികൾക്കുള്ള ബെഡ് വിതരത്തിന്റെയും ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. എം എസ് അരുൺകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സരേഷ് എം.പി മുഖ്യ പ്രഭാഷണം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |