SignIn
Kerala Kaumudi Online
Friday, 23 October 2026 1.36 PM IST

'കരുതലും കൈത്താങ്ങും': ആദ്യ അദാലത്ത് ഇന്ന് ചേർത്തലയിൽ

ആലപ്പുഴ: ജില്ലയിൽ താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്തിന് ഇന്ന് തുടക്കമാകും. ചേർത്ത താലൂക്ക് തല അദാലത്ത് ഇന്ന് രാവിലെ 9.30മുതൽ സെന്റ് മൈക്കിൾസ് കോളേജിൽ നടക്കും. മന്ത്രിമാരായ പി.പ്രസാദ്, സജി ചെറിയാൻ എന്നിവർപങ്കെടുക്കും. 2616 അപേക്ഷകളാണ് ജില്ലയിൽ ആകെ ലഭിച്ചത്. ആറു താലൂക്കുകളിൽ നിന്നായി അദാലത്തിൽ പരിഗണിക്കാവുന്ന 2188 അപേക്ഷകളാണുള്ളതെന്നും അദാലത്തുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും കളക്ടർ അലക്‌സ് വർഗീസ് പറഞ്ഞു.

അമ്പലപ്പുഴ താലൂക്ക് അദാലത്ത് 4ന് ആലപ്പുഴ സെന്റ് ജോസഫ് എച്ച്.എസ്.എസിലും കുട്ടനാട് താലൂക്കിൽ 6ന് മങ്കൊമ്പ് ഡോ. എം.എസ്.സ്വാമിനാഥൻ റൈസ് റിസർച്ച് സ്റ്റേഷനിലും കാർത്തികപ്പള്ളിയിൽ 7ന് ചേപ്പാട് താമരശ്ശേരി കൺവെൻഷൻ സെന്ററിലും മാവേലിക്കരയിൽ 13ന് മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് സ്‌കൂളിലും ചെങ്ങന്നൂർ താലൂക്ക് അദാലത്ത് 14ന് ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജ് ഓഡിറ്റേറിയത്തിലും നടക്കും.

പുതിയ അപേക്ഷകൾ സ്വീകരിക്കാൻ അദാലത്ത് വേദികളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. പൂർണമായും ഹരിതചട്ടം പാലിച്ചായിരിക്കും അദാലത്ത്.

താലൂക്കുതലത്തിൽ ലഭിച്ച അപേക്ഷകൾ
ചേർത്തല-678

അമ്പലപ്പുഴ-376

കുട്ടനാട്-417

കാർത്തികപ്പള്ളി-476

ചെങ്ങന്നൂർ-273

മാവേലിക്കര-396

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL