SignIn
Kerala Kaumudi Online
Friday, 23 October 2026 1.35 PM IST

“പ്രയുക്തി“ മെഗാ തൊഴിൽ മേള

ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററും നാഷണൽ കരിയർ സർവ്വീസും സംയുക്തമായി നടത്തുന്ന സൗജന്യ തൊഴിൽ മേള “പ്രയുക്തി" 2025 പുന്നപ്ര മാർ ഗ്രിഗോറിയസ് കോളേജിൽ നാളെ നടക്കും. എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. എസ്.എസ്.എൽ.സി, പ്ലസ് ടു,ഡിപ്ലോമ, ഐ.ടി.ഐ, പാരാമെഡിക്കൽ ബിരുദം, ബി.എഡ്. ബിരുദാനന്തര ബിരുദം വിദ്യാഭ്യാസ യോഗ്യതയുള്ള 18-40 നും ഇടയിൽ പ്രായമുളളവർക്ക് പങ്കെടുക്കാം. 5 സെറ്റ് ബയോഡാറ്റ, അസൽ സർട്ടിഫിക്കേറ്റുകൾ എന്നിവയുമായി 8.30 ന് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഒാഫീസർ അറിയിച്ചു.
ഫോൺ : 0477-2230624, 8304057735.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL