
ആലപ്പുഴ : ഹാസ്യ,ബാലസാഹിത്യകാരനായ നൈന മണ്ണഞ്ചേരിയുടെ പുതിയ പുസ്തകം മെലിൻഡ ബുക്സ് പ്രസിദ്ധീകരിച്ച ''അപ്പുവിന്റെ കഥ, അമ്മയുടെയും..'' തിരുവനന്തപുരം നിയമസഭാ കോംപ്ലക്സിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് പ്രകാശനം ചെയ്യും.
11ന് ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ നോവലിസ്റ്റും പത്രപ്രവർത്തകനുമായ ഷാനവാസ് പോങ്ങനാടിന് നൽകി പ്രകാശനം നിർവ്വഹിക്കും.
ലഹരി മാഫിയയുടെ കെണിയിൽ അകപ്പെടുകയും അവിടെ നിന്ന് സാഹസികമായി രക്ഷപെടുകയും ചെയ്യുന്ന അപ്പുവെന്ന ബാലന്റെ കഥയാണ് ഈ നോവൽ.
ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയായ നൈന മണ്ണഞ്ചേരി ഇപ്പോൾ എരമല്ലൂരിൽ താമസിക്കുന്നു. ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരനായിരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |