ആലപ്പുഴ: കുത്തിയതോട് പൊലീസ് സ്റ്റേഷന് ബോംബ് ഭീഷണിയുണ്ടെന്ന് വ്യാജ സന്ദേശം കൈമാറിയ യുവാവ് പിടിയിൽ. തുറവൂർ സ്വദേശി വിശാഖ് ജി.കമ്മത്ത് (30) ആണ് കുത്തിയതോട് പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച രാത്രിയിലാണ് ഇയാൾ പൊലീസിന്റെ എമർജൻസി നമ്പരായ 112 ലേക്ക് പൊലീസ് സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഫോണിൽ വിളിച്ചറിയിച്ചത്. സന്ദേശം ലഭിച്ചതിനെ തുടർന്ന് ഇവിടെ നിന്ന് വിവരം കുത്തിയതോട് സ്റ്റേഷനിലേക്ക് കൈമാറി. ഉടൻ തന്നെ വീട്ടിലെത്തിയ പൊലീസ് ആളെ തിരിച്ചറിയുകയും അവിവാഹിതനായ യുവാവിന്റെ ഫോൺസന്ദേശം വെറുതെയായിരുന്നുവെന്ന് ബോദ്ധ്യപ്പെടുകയും ചെയ്തു .മാനസികാസ്വാസ്ഥ്യമുള്ള ഇയാൾ 2 വർഷമായി മരുന്ന് കഴിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു. കേസെടുത്ത ശേഷം പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |