
ആലപ്പുഴ: റോട്ടറി കപ്പ് മൂന്നാം കിഡ്സ് ഓൾ കേരള ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ വിജയികളായ ആലപ്പുഴ ടീമിലെ അംഗങ്ങളെയും പരിശീലകരെയും പഴവങ്ങാടി സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ മാനേജ്മെന്റും രക്ഷാകർത്താക്കളും ചേർന്ന് അനുമോദിച്ചു. സമ്മേളനത്തിൽ സ്കൂൾ മാനേജർ സിസ്റ്റർ കുസുമം റോസ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സുനിമോൾ ജയിംസ്, ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ എം.കെ. മോളി, റോണി മാത്യു, തോമസ് മത്തായി കരിക്കംപള്ളിൽ, അഡ്വ. ടി.ടി.സുധീഷ്, ജോസ് സേവ്യർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |