
മാവേലിക്കര : കൊല്ലം ചടയമംഗലത്ത് നടന്ന സംസ്ഥാന സീനിയർ ടെന്നീക്കൊയ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനവും പുരുഷ വിഭാഗത്തിൽ രണ്ടാം സ്ഥാനവും, മിക്സഡ് ഡബിൾസിൽ ഒന്നാം സ്ഥാനവും നേടി ഓവറോൾ ചാമ്പ്യന്മാരായ ജില്ലാ ടെന്നീക്കൊയ് ടീമിനേയും പരിശീലകരെയും തട്ടാരമ്പലം കൈപ്പള്ളി ടെന്നിക്കൊയ് ക്ലബ്ബിൽ വെച്ച് നടത്തിയ അനുമോദന യോഗത്തിൽ ആദരിച്ചു. ജില്ലാ ടെന്നീക്കൊയ് അസോസിയേഷൻ പ്രസിഡന്റ് സന്തോഷ് കൊച്ചുപറമ്പിൽ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. ഹരിഹരൻപിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി രഞ്ജു സക്കറിയ, ട്രഷറർ അംബിക പിള്ള, ലക്ഷ്മൺ എം.ജി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |