
ആലപ്പുഴ : എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്ത, 50 വയസ്സ് പൂർത്തിയാകാത്ത ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് അവരുടെ സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കാം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ട് ലഭിച്ച ജോലിയിൽ നിന്ന് വിടുതൽ സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തവർക്കും 2025 മാർച്ച് 18 വരെ (മൂന്ന് മാസം) രജിസ്ട്രേഷൻ കാർഡ്, അസ്സൽ സർട്ടിഫിക്കറ്റ് യു.ഡി.ഐ.ഡി കാർഡ് എന്നിവയുമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായോ ദൂതൻ മുഖേനയോ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04772230622.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |