
ചേർത്തല:വേലിയേറ്റത്തിൽ ചേർത്തല കായലോര മേഖലയിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു .തണ്ണീർമുക്കം ബണ്ടിനു വടക്കൻ ഭാഗത്താണ് അപ്രതീക്ഷിത വെളളപ്പൊക്കമുണ്ടായത്.ചേർത്തല നഗരസഭ,തണ്ണീർമുക്കം,പള്ളിപ്പുറം, തൈക്കാട്ടുശേരി,പാണാവള്ളി,അരൂക്കുറ്റി,പെരുമ്പളം,അരൂർ,എഴുപുന്ന, കോടംതുരുത്ത്,കുത്തിയതോട്,തുറവൂർ,പട്ടണക്കാട്,കടക്കരപ്പള്ളി,ചേർത്തല തെക്ക്,വയലാർ തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം ഇതിന്റെ പ്രതിഫലനം അനുഭവപ്പെടുന്നുണ്ട്വേലിയേറ്റ പ്രതിഭാസത്തിനൊപ്പം തണ്ണീർമുക്കം ബണ്ട് ഷട്ടറുകൾ പൂർണമായി അടച്ചതും സ്ഥിതി രൂക്ഷമാകാൻ ഇടയാക്കി. വേമ്പനാടുകായലും കൈവഴികളും തോടുകളും കനാലുകളുമെല്ലാം കരകവിഞ്ഞതോടെ 2000ത്തോളം വീടുകൾ ദുരിതത്തിലായി.
മത്സ്യപാടങ്ങളടക്കം കരകവിഞ്ഞതോടെ മത്സ്യങ്ങൾ ഒഴുകിപ്പോയി ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. വീടുകൾക്കുള്ളിൽ പോലും വെളളം കയറി.ശൗചാലയങ്ങളടക്കം വെള്ളത്തിലായതോടെ ജനങ്ങൾ വലഞ്ഞു. ചേർത്തല നഗരസഭയിലും തണ്ണീർമുക്കത്തുമടക്കം ദുരിതാശ്വാസ ക്യാമ്പ് തുറക്കണമെന്ന ആവശ്യമുയർന്നു.
ബണ്ടിനോടു ചേർന്ന തണ്ണീർമുക്കത്തിന്റെ കായലോര പ്രദേശങ്ങളിലെ വീടുകളെല്ലാം മുങ്ങി
ദേവസ്വംകരി,ലക്ഷ്മികരി പ്രദേശങ്ങൾ പൂർണമായും വെളളത്തിലായി
ചേർത്തല നഗരസഭയിൽ ഒന്നു മുതൽ ഒമ്പതുവരെയുള്ള വാർഡുകളിലാണ് വലിയ പ്രതിസന്ധി
തണ്ണീർമുക്കം ബണ്ട് ഷട്ടറുകൾക്കൊപ്പം അന്ധകാരനഴി സ്പിൽവേ ഷട്ടറുകളും അടഞ്ഞുകിടക്കുന്നത് ഒഴുക്കിന് തടസം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |