SignIn
Kerala Kaumudi Online
Friday, 23 October 2026 6.59 PM IST

ലഗേജ് സ്റ്റാൻഡിൽ തൂങ്ങിക്കിടന്നത് കൊണ്ട് രക്ഷപ്പെട്ടു: പ്രകാശ്

a

മാവേലിക്കര: തഞ്ചാവൂർ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. ബസിൽ രണ്ട് ഡ്രൈവർമാർ ഉണ്ടായിരുന്നു. കമ്പത്ത് മുന്തിരിത്തോട്ടം കാണാൻ സാധിച്ചില്ല. ഏകദേശം അര മണിക്കൂറോളം അവിടെ ചെലവഴിച്ച ശേഷം കുമളിയിൽ നിന്ന് ഡീസൽ അടിച്ചു. തുടർന്ന് എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. ഇതിനിടെയാണ് ബ്രേക്ക് നഷ്ടപ്പെട്ടുവെന്ന് ഡ്രൈവർ ഉറക്കെ വിളിച്ചു പറഞ്ഞത്.

ബസ് യാത്രക്കാരനായിരുന്ന കിഴക്കേനട പരമേശ്വരത്ത് പ്രകാശ് നടുക്കുന്ന ആ അനുഭവം പറഞ്ഞു.

ബാക്ക് സീറ്റിൽ ഇരുന്ന ഞാൻ ഉറങ്ങിയിരുന്നില്ല. ഇറക്കത്തിൽ വേഗത കൂടിയെങ്കിലും അതിന് ശേഷം രണ്ട് വളവുകൾ കൂടി തിരിഞ്ഞു മുന്നോട്ട് പോയ ശേഷമാണ് കൊക്കയിലേക്ക് ബസ് മറിഞ്ഞത്. തലകീഴായി മറിഞ്ഞ ബസിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഇരുട്ടിൽ ഒന്നും കാണാൻ കഴിയുമായിരുന്നില്ല. നിലവിളികളും ഞെരക്കങ്ങളും മാത്രമാണ് കേട്ടത്. ലഗേജ് സ്റ്റാൻഡിൽ തൂങ്ങികിടന്നതുകൊണ്ടാണ് ഞാൻ രക്ഷപ്പെട്ടത്. നാട്ടിലെ ആളുകൾ അറിഞ്ഞ് എത്തിയ ശേഷമായിരുന്നു രക്ഷാപ്രവർത്തനം. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ വാഹനത്തിൽ എന്നെ ആശുപത്രിയിലാക്കി. എന്നാൽ,​ എന്റെ തൊട്ടടുത്ത സീറ്റിലുണ്ടായിരുന്ന അയൽവാസി ബിന്ദു നാരായണൻ മരിച്ചിരുന്നു... പ്രകാശ് വേദനയോടെ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL