
മാവേലിക്കര : കിഴക്കേനട കൗസ്തുഭത്തിൽ കൃഷ്ണനുണ്ണിത്താനും ഭാര്യ ബിന്ദു നാരായണനും (60) പതിവായി വിനോദ, തീർത്ഥാടന യാത്രകൾ പോകാറുണ്ട്. സെൻട്രൽ എക്സൈസ് സൂപ്രണ്ടായി വിരമിച്ച കൃഷ്ണനുണ്ണിത്താൻ റിട്ടയർമെന്റ് ജീവിതം വിരസമാകാതിരിക്കാനാണ് കുടുംബത്തോടൊപ്പം ഇത്തരം യാത്രകൾ ചെയ്തിരുന്നത്. എന്നാൽ ഇനി കൃഷ്ണനുണ്ണിത്താനൊപ്പം യാത്രപോകുവാൻ ബിന്ദു ഒപ്പമുണ്ടാവില്ല.
പുല്ലുപാറയിലുണ്ടായ ബസപകടത്തിൽ മരിച്ച ബിന്ദു നാരായണൻ ചെന്നിത്തല സ്വദേശിനിയാണ്. അപകടത്തിൽ പരിക്കേറ്റ കൃഷ്ണനുണ്ണിത്താൻ ആശുപത്രിയിലാണ്. മക്കൾ: ദേവി കൃഷ്ണ, ഡോ.ദീപ കൃഷ്ണ. മരുമക്കൾ: രാകേഷ്, ഡോ.വിഷ്ണു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |