
മാവേലിക്കര : കോട്ടയ്ക്കകത്ത് വീട്ടിലെ അച്ഛന്റെയും മക്കളുടെയും ജീവിതം എന്നും ആഘോഷം നിറഞ്ഞതായിരുന്നു. വിശേഷദിവസങ്ങൾ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ഇടവേളകളിൽ വിനോദയാത്രകൾ പോവുകയും ചെയ്യുന്നത് പതിവായിരുന്നു. സ്വന്തം കാറിലായിരുന്നു യാത്രകൾ പതിവെങ്കിലും ഇടയ്ക്കൊക്കെ ടൂർ പാക്കേജുകളുടെ ഭാഗവുമാകും. ഇങ്ങനെയാണ് പല്ലാരിമംഗലം കോട്ടയ്ക്കകത്ത് തെക്കതിൽ മോഹനൻനായരും ഭാര്യ രമാമോഹനും (62) കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി ബസിൽ തഞ്ചാവൂരിലേക്ക് പോയതും.
കുവൈറ്റിൽ ഇലക്ട്രിക്കൽ ഫോർമാനായിരുന്ന മോഹനൻനായർ 5 വർഷം മുമ്പാണ് നാട്ടിൽ സ്ഥിരതാമസമാക്കിയത്. പിന്നീടാണ് ഭാര്യയുമൊത്തുള്ള യാത്രകൾ പതിവാക്കിയതും. ന്യൂ ഇയർ ദിനത്തിൽ ദമ്പതികളും മകനും മരുമകളും എല്ലാം ചേർന്ന് പടക്കംപൊട്ടിച്ച് ആഘോഷിച്ചിരുന്നു.
അപകടവിവരം അറിഞ്ഞ് മകൻ മനു സംഭവസ്ഥലത്തേക്ക് തിരിച്ചു. അപകടത്തിൽ മോഹനൻ നായർക്കും പരിക്കുണ്ട്. മകൾ രേഷ്മ യു.കെയിലാണ്. മരുമക്കൾ : വിജി, നന്ദു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |