
ആലപ്പുഴ : പുന്നപ്ര വടക്ക് പഞ്ചായത്ത് 16-ാം വാർഡിൽ റ്റി.വി. ജംഗ്ഷനിൽ നിന്നും തെക്കോട്ടുള്ള തോടിന് പടിഞ്ഞാറുവശം, നിർമ്മിച്ചു കൊണ്ടിരിക്കുന്ന കാനവേണ്ടത്ര ആഴത്തിലല്ല നിർമ്മിച്ചു വരുന്നതെന്നും അശാസ്ത്രീയമായ കാന നിർമ്മാണം പുന:പരിശോധിക്കണമെന്നും സി.പി.ഐ ഐ.ഡി. പ്ലോട്ട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.
നിലവിലെ രീതിയൽ നിർമ്മിച്ചാൽ മഴക്കാലത്തുൾപ്പടെ വെള്ളം സുഗമമായി ഒഴുകുകയില്ലെന്നും അഭിപ്രായപ്പെട്ടു.
മണ്ഡലം സെക്രട്ടറി ഇ.കെ. ജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.വാമദേവ്, കെ.യു. ജയേഷ്, കെ.എഫ്.ലാൽജി, ഡി.പ്രേംചന്ദ്, ബിൻഷ മോൾ എന്നിവർ സംസാരിച്ചു. പി.ജെ.ലാസറിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |