
പുന്നപ്ര : യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ മഹാജൂബിലി ആഘോഷങ്ങളുടെ പുന്നപ്ര മാർ ഗ്രിഗോറിയോസ് ഇടവകതല ഉദ്ഘാടനം ദനഹാ തിരുനാളിനോടനുബന്ധിച്ച് ഇടവക വികാരി ഫാ. എബ്രഹാം കരിപ്പിങ്ങാംപുറം നിർവഹിച്ചു. ട്രസ്റ്റിമാരായ എം.ജി.തോമസുകുട്ടി മുട്ടശേരി, അഡ്വ.പ്രദീപ് കൂട്ടാല, ബിജു ജോസഫ് തൈപ്പാട്ടിൽ,സൺഡേ സ്‌കൂൾ ഹെഡ് മാസ്റ്റർ സി.വി.ജോബ് ചൂളപറമ്പിൽ, കുടുംബ കൂട്ടായ്മ ലീഡർ ജേക്കബ് കൈതത്തറ , കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് പി.ടി. ജോസഫ് പുത്തൻവീട്ടിൽ ,മാതൃവേദി പ്രസിഡന്റ് അല്ലി ജോസഫ്, എവിൻ ബിജു, റോസ് മരിയ തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |