
ബുധനൂർ: ബുധനൂർ ഗ്രാമപഞ്ചായത്ത് നിലവാരമില്ലാതെ സംഘടിപ്പിച്ച കേരളോത്സവം പരിപാടിയിൽ പ്രതിഷേധിച്ച് യൂത്ത്കോൺഗ്രസ് ബുധനൂർ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച കായികോത്സവ് 2024ന്റെ സമാപനം ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബുധനൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ പ്രഭ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി പ്രവീൺ മുഖ്യപ്രഭാഷണം നടത്തി. ജോൺ ഉളുന്തി, ഡി.സി.സി എക്സിക്യൂട്ടീവ് അംഗം ജോർജ് തോമസ്, രാഹുൽ കൊഴുവല്ലൂർ, ഹരി ഗ്രാമം, അൻസിൽ അസീസ്, ഷമീം റാവുത്തർ, വരുൺ മട്ടയ്ക്കൽ, സതീഷ് ബുധനൂർ, സുരേഷ് തെക്കേക്കാട്ടിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |