
ഹരിപ്പാട് : മത്സ്യതൊഴിലാളി മേഖലകളിൽ സുസ്ഥിരവികസനം ലക്ഷ്യമാക്കി കഴിഞ്ഞ എട്ടു വർഷത്തിനിടെ 11000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കിയതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആറാട്ടുപുഴ പഞ്ചായത്ത് പ്രസിഡന്റ് എൻ.സജീവൻ അധ്യക്ഷനായി. പി.പി ചിത്തരഞ്ജൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഡോ.ഫിറോസ് ഷാ വിഷയാവതരണം നടത്തി. ടി.കെ ദേവകുമാർ, കുഫോസ് സിൻഡിക്കേറ്റംഗം സി.ശ്രീകുമാർ ഉണ്ണിത്താൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |