
മാന്നാർ: ജനുവരി 18 മുതൽ 31 വരെ ചെങ്ങന്നൂർ പെരുങ്കുളം സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സരസ് മേളയുടെ പ്രചരണത്തിന്റെ ഭാഗമായി ജില്ലയിലെ 1400 എ.ഡി.എസുകളിൽ പോസ്റ്റർ ദിനം ആചരിച്ചു. ജില്ലാതല ഉദ്ഘാടനം എം.എസ് അരുൺ കുമാർ എം.എൽ.എ മാന്നാറിൽ നിർവഹിച്ചു. കുടുംബശ്രീ ജില്ല മിഷൻ കോ ഓർഡിനേറ്റർ എസ്.രഞ്ജിത്ത് അദ്ധ്യക്ഷനായി. പി.എൻ ശെൽവരാജൻ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ജി.വിവേക്, ബ്ലോക്ക് പഞ്ചായത്തംഗം അനിൽ എസ്.അമ്പിളി. ടി.എ സുധാകരക്കുറുപ്പ്, സഞ്ജുഖാൻ, ഷാജി, രാജശ്രീ, ഗീത, ലേഖ സജീവ്, കെ.എ കരീം, കെ.പി പ്രദീപ്, റ്റിജി.മനോജ്, ടൈറ്റസ് കുര്യൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |