ആലപ്പുഴ: ഇന്ത്യൻ ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും വിഷയത്തിൽ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാർ 13ന് നടക്കും. വൈകിട്ട് 3.30ന് ആലപ്പുഴ കയർ ക്രാഫ്റ്റ് കൺവൻഷൻ സെന്ററിൽ നടക്കുന്ന സെമിനാർ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എ.എം നസീർ അദ്ധ്യക്ഷത വഹിക്കും. അഡ്വ. ഹാരിസ് ബീരാൻ എം.പി വിഷയാവതരണം നടത്തും. മുൻ മന്ത്രി ജി.സുധാകരൻ, സി.പി.ഐ നേതാവ് അഡ്വ. ജി.കൃഷ്ണപ്രസാദ്, ആർ.എസ്.പി സ്രെകട്ടറിയേറ്റ് അംഗം അഡ്വ. ആർ.രാജശേഖരൻ, മുസ്ലിംലീഗ് സെക്രട്ടറിയേറ്റ് അംഗം സി.ശ്യാംസുന്ദർ, ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. എ.എ.റസാഖ് എന്നിവർ പങ്കെടുക്കും. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എച്ച്.ബഷീർകുട്ടി സ്വാഗതവും ട്രഷറർ കമാൽ എം.മാക്കിയിൽ നന്ദിയും പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |