SignIn
Kerala Kaumudi Online
Friday, 23 October 2026 6.42 PM IST

വൃദ്ധനെ മരണത്തി​നി​ടയാക്കി​യ അപകടം: ഇടി​ച്ച ബൈക്കുമായി​ യുവാവ് പിടിയിൽ

ചാരുംമൂട്: വൃദ്ധന്റ മരണത്തിനിടയാക്കിയ വാഹനം ഓടിച്ച യുവാവി​നെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വിളക്കുടി വില്ലേജിൽ കരിങ്ങോട്ട് പുത്തൻ വീട്ടിൽ ജഗത്തി​​നെയാണ് (25) കായംകുളം ഭാഗത്ത് വെച്ച് ബൈക്ക് ഉൾപ്പെടെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 12ന് നൂറനാട് പറയൻകുളം ഭാഗത്ത് വെച്ച് സമീപവാസിയായ സജീവ് മൻസിലിൽ അബ്ദുൾ റഹ്മാനെ ജഗത്ത് സഞ്ചരി​ച്ച ബൈക്കിടിക്കുകയായി​രുന്നു. സംഭവത്തി​നുശേഷം ജഗത്ത് ബൈക്ക് ഓടി​ച്ചു പോവുകയും ചയ്തു. ചികിത്സയിലിരിക്കെ അബ്ദുൾ റഹ്മാൻ മരിച്ചു.

കെ.പി റോഡിൽ സി.സി.ടി.വി ക്യാമറകൾ ഇല്ലാത്ത ഭാഗത്തായിരുന്നു അപകടമെന്നതിനാൽ വാഹനം കണ്ടെത്തുക പൊലീസിന് വെല്ലുവിളി ആയിരുന്നു. അപകടശേഷം കുറച്ചു ദൂരം മുന്നോട്ട് പോയ ജഗത്ത് അവിടെ നിന്ന് തിരിച്ചു വരികയും പ്രധാന ജംഗ്ഷനുകളി​ൽ നിന്നും മാറി ഇടവഴികളിലൂടെ സഞ്ചരിക്കുകയും ചെയ്തത് പൊലീസി​നെ വട്ടം ചുറ്റിച്ചു. നൂറിലധികം സി.സി ടിവി ക്യാമറകൾ പരിശോധിച്ച പൊലീസ് കഴിഞ്ഞ ദിവസം വാഹനം തിരിച്ചറിയുകയും ജഗത്തി​നെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. എസ്.ഐ എസ്.നിതീഷിന്റെ നേതൃത്വത്തിൽ എ.എസ്.ഐ സിനു വർഗീസ്,എസ്.സി.പി.ഒ മാരായ ശരത്ത്,രജീഷ്, രജനി, സി.പി.ഒ മാരായ കലേഷ്,വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി​യത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL