ആലപ്പുഴ : പട്ടികജാതി വിഭാഗത്തിലുള്ള പന്ത്രണ്ടുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ അയൽവാസിയായ അൻപത്തിയെട്ടുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡിൽ പൊന്നാട് വരകാടിവെളി വീട്ടിൽ സുഭാഷ് ചന്ദ്രബോസ് (ബോസ്-58) ആണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബർ 16നായിരുന്നു സംഭവം. ഒളിവിൽപ്പോയ പ്രതി ഇന്നലെ പൊന്നാടിലുള്ള വീട് രഹസ്യമായി സന്ദർശിക്കാൻ എത്തിയപ്പോഴാണ് ആലപ്പുഴ ഡിവൈ എസ്.പി എം.ആർ.മധുബാബുവും മണ്ണഞ്ചേരി എസ്.ഐ കെ.ആർ.ബിജുവുമടങ്ങുന്ന പൊലീസ് സംഘത്തിന്റെ പിടിയിലായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |