
ആലപ്പുഴ: വിജ്ഞാന ആലപ്പുഴ പദ്ധതിയിലൂടെ തൊഴിൽ അന്വേഷകർക്ക് പുതിയ തൊഴിൽ സാദ്ധ്യതകൾ പരിചയപ്പെടുന്നതിനും, തൊഴിൽ ലഭ്യമാക്കുന്നതിനുമായി ഫെബ്രുവരിയിൽ കേരള നോളജ് മിഷൻ, കെ ഡിസ്‌ക് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മെഗാ തൊഴിൽ മേളയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി 'വണ്ടി വരും ജോലി തരാൻ' എന്ന സന്ദേശവുമായി വാഹന രജിസ്‌ട്രേഷൻ പ്രചരണം ആലപ്പുഴ നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ ഫ്ലാഗ് ഓഫ് ചെയ്തു. ഭാ സ്ഥിരംസമിതി അദ്ധ്യക്ഷരായ എം.ആർ.പ്രേം, എ.എസ്.കവിത, നസീർ പുന്നക്കൽ, ഉദ്യോഗസ്ഥരായ ജയ.കെ ജയിംസ്, ജി.പ്രവീൺ, എൻ.വി.സുമേഷ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |