
ആലപ്പുഴ : ജില്ലയിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരും ജില്ലാപഞ്ചായത്തും കേരള നോളജ് ഇക്കോണമി മിഷനും കെ-ഡിസ്‌കും സംയുക്തമായി നടപ്പാക്കുന്ന വിജ്ഞാന ആലപ്പുഴ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തൊഴിൽദായകരുടെ സംഗമം സംഘടിപ്പിച്ചു. കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ ജില്ലയിലെ നാൽപതോളം പ്രമുഖ തൊഴിൽദായകർ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു, കെ ഡിസ്‌ക് ഫാക്കൽറ്റി പ്രിൻസ് എബ്രഹാം, കോൺഫെഡറേഷൻ ഓഫ് ഇൻഡ്യൻ ഇൻഡസ്ട്രി സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ആദർശ് മോഹനൻ എന്നിവർ
സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |