
ആലപ്പുഴ : 1915 ജനുവരി 9-നു മഹാത്മാഗാന്ധി പ്രവാസജീവിതം അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്കയിൽ നിന്നും മടങ്ങിയതിന്റെ സ്മരണ പുതുക്കുന്നതിനായി കേരള പ്രദേശ് പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പ്രവാസി ഭാരതീയ ദിവസ് ആചരിച്ചു. സംസ്ഥാന പ്രസിഡന്റ് എൽ.വി .അജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നസീം ചെമ്പകപ്പള്ളി അദ്ധ്യക്ഷനായി. മുൻ എം.എൽ.എ അഡ്വ.ഷാനിമോൾ ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി. ശശീശ്വരൻ പഠന ക്ലാസെടുത്തു. സലിം,മോളി ജേക്കബ്, സുനിൽ ജോർജ് ,സി.വി.മനോജ് കുമാർ,കെ.എസ്. സാബു,നാസർ ജമാൽ,മാത്യൂസ് കൂടാരത്തിൽ, യു.എം. കബീർ,ഉണ്ണികൃഷ്ണൻ കൊല്ലം പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |