
ആലപ്പുഴ: മാലിന്യ മുക്ത കേരളം ക്യാപയിന്റെ ഭാഗമായി മാലിന്യ മുക്തം കെ.എസ്.ആർ.ടി.സി എന്ന ലക്ഷ്യത്തോടെ ബോധവത്ക്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ട്രേഡ് യൂണിയനുകൾ, ആലപ്പുഴ നഗരസഭ, ശുചിത്വ മിഷൻ, സെന്റ് ജോസഫ്‌സ് കോളേജിലെ എൻ.എസ്.എസ് വോളന്റിയർമാർ, ഐ.ആർ.ടി.സി തുടങ്ങിയ ഏജൻസികളുടെ സഹകരണത്തോടെ ആലപ്പുഴ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് ബോധവത്ക്കരണവും പ്രഭാഷണവും നടത്തി. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ ജീവനക്കാരുടെ നേതൃത്വത്തിൽ വിജിലൻസ് സ്‌ക്വാഡുകൾ പ്രവർത്തിക്കും. ആലപ്പുഴ സ്റ്റാൻഡിൽ നഗരസഭ ചെയർപേഴ്സൻ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്തു. എ.എസ്.കവിത അദ്ധ്യക്ഷത വഹിച്ചു. എം.ജി.സതീദേവി, മുഹമ്മദ് കുഞ്ഞു ആശാൻ, ജയകുമാർ, അജിത്, ജയകുമാരി, ആർ.രഞ്ജിത് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |