
ഹരിപ്പാട്: ആറാട്ടുപുഴ ഗ്രാമപഞ്ചായതിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം' നിറവ് 2024' ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബാ മൻസൂർ അധ്യക്ഷയായി. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജീവൻ അദ്ധ്യക്ഷനായി. ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവ് യാസീൻ മുഖ്യാതിഥിയായിരുന്നു. അമ്പിളി .എൽ സ്വാഗതം പറഞ്ഞു . രാജേഷ്, എൽ. മൻസൂർ,ഡോ.പി.വി സന്തോഷ്, പ്രസീത സുധീർ, ടി.പി അനിൽ കുമാർ, ബിനു. പി, അൽ അമീൻ.എ , മൈമുന്നത് ഫഹദ്,സിന്ധു ആർ.ദാസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |