SignIn
Kerala Kaumudi Online
Friday, 23 October 2026 2.32 PM IST

കുമാരനാശാൻ അനുസ്മരണം

s

കുട്ടനാട് : ഊരുക്കരി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ കുമാരനാശാൻ ചരമശതാബ്ദി അനുസ്മരണം സംഘടിപ്പിക്കും. നാളെ വൈകിട്ട് 4ന് നടക്കുന്ന സമ്മേളനം വെളിയനാട് ബ്ലോക്ക്പഞ്ചായത്തംഗം പ്രമോദ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. രക്ഷാധികാരി എം.ഡി.രാമഭദ്രൻ നായർ അദ്ധ്യക്ഷതവഹിക്കും. അനുസ്മരണസമിതി ജില്ല സെക്രട്ടറി വർഗീസ് ജോർജ് പ്രഭാഷണം നടത്തും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. കെ ശശിധരൻ, പഞ്ചായത്തംഗം കെ. പി അജയഘോഷ് , ഊരുക്കരി സർവ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് ബേബി ചെറിയാൻ, ജോയിന്റ് സെക്രട്ടറി അമൃത എം.കുമാർ എന്നിവർ പങ്കെടുക്കും. ലൈബ്രറി പ്രസിഡന്റ് പി.വി.ബാലകൃഷ്ണൻ സ്വാഗതം പറയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL