
ആലപ്പുഴ : റെൻസ് ഫെഡ് നാലാമത് ചേർത്തല യൂണിറ്റ് സമ്മേളനം പ്രസിഡന്റ് സുഭാഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടന്നു . ചേർത്തല നഗരസഭാ ചെയർപേഴ്സൺ ശ്രീമതി ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ അജയകുമാർ ദീപപ്രകാശനം നിർവഹിച്ചു. സെക്രട്ടറി ഷിനോ സുകുമാരൻ , റെൻസ്‌ഫെഡ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് രാജേന്ദ്രകുമാർ , എൻ.ടി.മൈക്കിൾ, സക്കീർ ഹുസൈൻ, ഷീന ജോസഫ് തുടങ്ങിയവർ സംസാരിച്ചു.സുഭാഷ് ബാബുവിനെ പ്രസിഡന്റായും ഷിനോ സുകുമാരനെ സെക്രട്ടറിയായും സുമേഷിനെ ട്രഷററായും യോഗം തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |