
എരമല്ലൂർ: എരമല്ലൂർ ഗാന്ധിജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന എം.ടി.അനുസ്മരണം താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എൻ.ടി ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. എഴുപുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. തുറവൂർ ടി.ഡി.ഹയർസെക്കഡറി സ്കൂൾ അദ്ധ്യാപകൻ പി.ബി വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.വി.സുഗതൻ,കെ.ജി.വിപിൻ, ചെറുപറമ്പിൽ കരുണാകരൻ, എഴുപുന്ന ജനാർദ്ദനൻ, എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. കഥാകൃത്ത് ഉമാചന്ദ്രൻ സ്വാഗതവും ലൈബ്രേറിയൻ ആശ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |