SignIn
Kerala Kaumudi Online
Friday, 23 October 2026 6.28 PM IST

മാവേലിക്കര അദാലത്തിൽ 244 പരാതികൾക്ക് പരിഹാരം

mab

ആലപ്പുഴ: കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്തിൽ മാവേലിക്കര താലൂക്കിൽ 244 പരാതികളിൽ തീർപ്പായി. മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹയർസെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അദാലത്തിൽ മന്ത്രിമാരായ പി.പ്രസാദ്, സജി ചെറിയാൻ എന്നിവർ പരാതികൾ കേട്ട് പരിഹാരം നിർദേശിച്ചു. 17 റേഷൻ കാർഡുകളും ആറ് റവന്യൂ രേഖകളും അദാലത്തിൽ വിതരണം ചെയ്തു. പുതിയ പരാതികൾ സ്വീകരിക്കാൻ കൗണ്ടറുകൾ ഒരുക്കിയിരുന്നു. അദാലത്ത് ദിവസം ലഭിച്ച അപേക്ഷകൾ ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും 15 ദിവസത്തിനകം തീർപ്പ് കൽപ്പിക്കാൻ ബന്ധപ്പെട്ടവർക്ക് മന്ത്രിമാർ നിർദേശം നൽകുകയും ചെയ്തു. എം.എസ്.അരുൺകുമാർ എം.എൽ.എ, ജില്ലാ കളക്ടർ അലക്സ് വർഗീസ്, എ.ഡി.എം ആശ സി.എബ്രഹാം, ഡെപ്യുട്ടി കളക്ടർ എച്ച്.രൂപേഷ്, തഹസിൽദാർ ടി.എസ്.ഗീതാകുമാരി, ആർ.ഡി.ഒ ജെ.മോബി എന്നിവർ അദാലത്തിൽ പങ്കെടുത്തു.

പരാതികൾ

ആകെ: 396
പരിഗണിച്ചത്: 315
തീർപ്പാക്കിയത്: 244
തുടർനടപടിക്ക് വിട്ടത്: 71
പുതുതായി ലഭിച്ചത് : 260

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL