ഹരിപ്പാട്: മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലാമേള സ്നേഹക്കൂട് പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം കെ.ജി.സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.ഉണ്ണികൃഷ്ണൻ, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം.ജനുഷ, ഗീതാശ്രീജി, വനിതാ കമ്മിഷൻ മുൻ അംഗം ഡോ.ഷാഹിദാകമാൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിന്ദു സുഭാഷ്, ഓച്ചിറചന്ദ്രൻ, ശ്രീജി പ്രകാശ്, സുനിൽ കൊപ്പാറേത്ത്, ഡോ.പി.വി.സന്തോഷ്, അനിതാ രാജേന്ദ്രൻ, പി.ശ്രീദേവി, എൽ.ലക്ഷ്മി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |