ഹരിപ്പാട് : കുമാരപുരം ഏഴാം വാർഡിലെ കൈരളി റെസിഡന്റ്സ് അസോസിയേഷന്റെ നവ പദ്ധതിയായ നാലുമണിക്കാറ്റ് ആരംഭിച്ചു. വീടുകളിൽ ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങൾക്ക് വൈകുന്നേരങ്ങളിൽ ഒന്നിച്ചിരിക്കാൻ സീനിയേഴ്സ് ടാക്കിംഗ്, യുവജനങ്ങൾക്ക് ബാഡ്മിന്റൻ, ക്യാരംസ് തുടങ്ങിയ വിനോദങ്ങൾ, കുട്ടികളിലും മുതിർന്നവരിലും കൃഷി ആഭിമുഖ്യം വളർത്തുവാൻ ലവ് ലാൻഡ് തുടങ്ങിയ വിവിധ പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുള്ളത്. നാലുമണികാറ്റിന്റെ ഉദ്ഘാടനം അസോസിയേഷൻ സെക്രട്ടറി നിസ സുബൈർ നിർവ്വഹിച്ചു. പ്രസിഡന്റ് ദിലീപ് സി. മൂലയിൽ അദ്ധ്യക്ഷത വഹിച്ചു. ശ്യാമളമ്മ, ഷാഹരിപ്പാട്, റംലത്ത്, സുഷമ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |