ആലപ്പുഴ: ന്യൂനപക്ഷ ക്ഷേമ വകുപ്പ് പി.എം.ജെ.വി.കെ പദ്ധതിയിൽ ഉൾപ്പെടുത്തി ആലപ്പുഴ നഗരസഭയിൽ നിർമ്മിക്കുന്ന വുമൺ എംപവർമെൻറ് ആന്റ് ഫെസിലിറ്റേഷൻ സെന്ററിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് 5.30ന് ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിനു സമീപം മന്ത്രി അബ്ദുറഹിമാൻ നിർവ്വഹിക്കും.പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ സ്വാഗതം പറയും. കെ.സി.വേണുഗോപാൽ എംപി, എച്ച്.സലാം എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും. ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസ്, വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, ആർ.നാസർ, ടി.ജെ.ആഞ്ചലോസ്, അഡ്വ.ബി.ബാബു പ്രസാദ്, എം.വി.ഗോപകുമാർ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |