ആലപ്പുഴ: സഹകരണ ജനാധിപത്യവേദിയുടെയും ജീവനക്കാരുടെയും ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ സഹകാരി ധർണ്ണ ഇന്ന് പത്ത് മണിക്ക് ആലപ്പുഴ ജെ .ആർ ഓഫീസിനു മുൻവശം നടത്തും. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.ലിജു ഉദ്ഘാടനം ചെയ്യും. സഹകരണ ജനാധിപത്യവേദി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.ആർ. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിക്കും. ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് മുഖ്യപ്രഭാഷണം നടത്തും. പ്രാഥമിക സഹകരണ ബാങ്കുകൾക്ക് ഉയർന്ന പലിശ നിരക്ക് നൽകാനുള്ള അധികാരം പുനഃസ്ഥാപിക്കുക, ജീവനക്കാരുടെ ആവശ്യങ്ങൾ ചർച്ച ചെയ്തു പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |