ആലപ്പുഴ: വേമ്പനാട് കായൽ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് നിർമ്മാർജന മെഗാകാമ്പയിൻ 18ന് രാവിലെ 7.30 ന് സംഘടിപ്പിക്കും. കളക്ടർ അലക്സ് വർഗീസിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരിയുടെയും വിവിധ ജനപ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ആദ്യ ഘട്ടത്തിൽ രണ്ടു മുനിസിപ്പാലിറ്റികളും 10 പഞ്ചായത്തുകളെയും കേന്ദ്രീകരിച്ചാണ് പരിപാടി സംഘടിപ്പിക്കുക. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പ്ലാസ്റ്റിക് മുക്ത വേമ്പനാട് കാമ്പയിൻ സംഘടിപ്പിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകേരളം മിഷൻ, കുടുംബശ്രീ, ഹരിതകർമ്മസേന തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |