ചേർത്തല : സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ തിളക്കമാർന്ന നേട്ടം കൈവരിച്ച മുട്ടം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളെ അനുമോദിക്കാൻ വിജയാഹ്ലാദ റാലി നടത്തി. ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും സംസ്ഥാന തലത്തിൽ 18ാം സ്ഥാനവുമാണ് നേടിയത്.പ്രൈവറ്റ് ബസ് സ്റ്റാൻഡി ൽ നിന്ന് റാലി ആരംഭിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഏലിക്കുട്ടി ജോൺ വിജയികളെ ഹാരമണിയിച്ചു.തുടർന്ന് വിദ്യാർഥികളെയും മാതാപിതാക്കളേയും സ്‌കൂളിലേക്ക് ആനയിച്ചു. സമാപന ചടങ്ങിൽ മാനേജർ ഡോ.ആന്റോ ചേരാം തുരുത്തി, പ്രിൻസിപ്പൽ വി.എച്ച്.ആന്റണി, ഹെഡ്മിസ്ട്രസ് എം.മിനി, വി.ശ്രീഹരി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |