SignIn
Kerala Kaumudi Online
Friday, 23 October 2026 2.31 PM IST

പാലിയേറ്റീവ് ദിനത്തിൽ നഴ്സിനെ ആദരിച്ചു

fdhgxzgb

മുഹമ്മ: സാന്ത്വന പരിചരണ രംഗത്ത് 18 വർഷമായി സേവനമനുഷ്ഠിക്കുന്ന നഴ്‌സ്‌ ബേബിയെ പാലിയേറ്റീവ് ദിനത്തിൽ മുഹമ്മ എ.ബി വിലാസം സ്കൂളിലെ എൻ.എസ് .എസ് യൂണിറ്റ് ആദരിച്ചു. മുഹമ്മ പഞ്ചായത്തിൽ ബേബിയുടെ നേതൃത്വത്തിലാണ് വീടുകളിൽ ചെന്ന് കിടപ്പ് രോഗികൾക്ക് സാന്ത്വനം പകരുന്നത്. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് കെ.എസ്.ലാലിച്ചൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ബിജോ കെ.കുഞ്ചറിയ, പാലിയേറ്റീവ് നഴ്സ് അനു ശ്രീജിത്ത്, സോഷ്യൽ വർക്കർ അഭിരാമി, ആരോഗ്യ പ്രവർത്തകൻ വി. . റോയി, പ്രോഗ്രാം ഓഫീസർ എ.വി.വിനോദ്, എൻ.എസ്.എസ് ലീഡർമാരായ ആദിത്യ ഷിബു, ശ്രീഹരി സുരേഷ്, സി. എസ്. അശ്വതി, എ. എം. ശ്രീഹരി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL