
അമ്പലപ്പുഴ: പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും നഴ്സറി കലോത്സവവും യാത്രയയപ്പു സമ്മേളനവും നടത്തി. എച്ച്. സലാം എം. എൽ .എ ഉദ്ഘാടനം ചെയ്തു. എസ്. എം. സി ചെയർമാൻ കെ. സി. ജയകുമാർ അദ്ധ്യക്ഷനായി. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ, ജില്ലാ പഞ്ചായത്തംഗം ഗീതാബാബു, സ്ഥിരം സമിതി അധ്യക്ഷ അജിത ശശി, അംഗം പ്രഭാ വിജയൻ, മാതൃസംഗമം പ്രസിഡന്റ് സുനീഷ്യ, സീനിയർ അസിസ്റ്റന്റ് എ .പി. ബൈജു ബാസ്റ്റിൻ, ആർ. ഭാഗ്യ എന്നിവർ സംസാരിച്ചു. സർവ്വീസിൽ നിന്നു വിരമിക്കുന്ന ആഷ പി ഗംഗ, ഉഷാ ജേക്കബ് എന്നിവരെ പ്രഥമാധ്യാപിക എൻ. മായ അനുമോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |