മുഹമ്മ: എ ബി വിലാസം ഹയർ സെക്കൻഡറി സ്കൂൾ 88 ാം വാർഷികം "മൽഹാർ " ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്യും. മാന്ത്രിക രത്ന പുരസ്കാര ജേതാവ് മജീഷ്യൻ ദീപുരാജ് മുഖ്യാതിഥിയാകും. മുഖ്യപ്രഭാഷണവും സ്കൂൾ പ്രൊഡക്ഷൻ സെന്ററിൽ നിന്നുള്ള "ആര്യാസ് " ചന്ദനത്തിരിയുടെ വിപണനോദ്ഘാടനവും സ്കൂൾ മാനേജർ ജെ.ജയലാൽ നിർവ്വഹിക്കും .വിദ്യാഭ്യാസ സ്കോളർഷിപ് ദേവസ്വം പ്രസിഡന്റ് കെ.കെ. അശോക് കുമാർ വിതരണം ചെയ്യും. സമ്മേളനശേഷം സ്കൂൾ ടീം അവതരിപ്പിക്കുന്ന സൂപ്പർ മെഗാ ഷോ "ആവേശം 2025".
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |